
സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്
- പവൻ വിലയിൽ 1,160 രൂപയുടെ വർധനവാണ് ഇന്നലെയുണ്ടായത്. ഇതോടെ രണ്ട് ദിവസം കൊണ്ട് 2200 രൂപയാണ് വർധിച്ചത്.
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്.പവന് 1040 രൂപ വർധിച്ച് 1,14,280 രൂപയായി. ഗ്രാമിന് 130 രൂപ വർധിച്ച് 14,285 രൂപയായി.ഇന്നലെ 1,13,240 രൂപയായിരുന്നു പവൻ വില. തുടർച്ചയായ രണ്ടാംദിവസമാണ് സ്വർണവില വർധിക്കുന്നത്. പവൻ വിലയിൽ 1,160 രൂപയുടെ വർധനവാണ് ഇന്നലെയുണ്ടായത്. ഇതോടെ രണ്ട് ദിവസം കൊണ്ട് 2200 രൂപയാണ് വർധിച്ചത്.
അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് സ്വർണവിലയെ മുകളിലേക്കുയർത്തിയത്.

തുടർച്ചയായ രണ്ടാം ദിവസവുംഎണ്ണവില താഴ്ന്നതോടെ പണപ്പെരുപ്പം വീണ്ടും ശക്തമാകുമെന്ന ആശങ്കയിൽ കുറവുണ്ടായി. വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ഭീതിയും കുറഞ്ഞു. ആഗോളവിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 17 ഡോളർ വർധിച്ച് 4378 ഡോളർ എന്ന നിലയിലാണ്. വെള്ളിക്ക് ഒരു ശതമാനം വർധിച്ച് 66.25 ഡോളർ എന്ന നിലയിലുമാണ്.
CATEGORIES News
