
തെക്ക് പടിഞ്ഞാറൻ മൺസൂൺ 8 ദിവസം മുമ്പ് കേരളത്തിൽ എത്തി
- 2009ന് ശേഷം കാലവർഷം ഇതാദ്യമായിട്ടാണ് നേരത്തെ എത്തുന്നത്
തിരുവന്തപുരം: കേരളത്തിൽ കാലവർഷമെത്തി. തെക്ക് പടിഞ്ഞാറൻ മൺസൂൺ 8 ദിവസം മുമ്പ് കേരളത്തിൽ എത്തി. 2009ന് ശേഷം കാലവർഷം ഇതാദ്യമായിട്ടാണ് നേരത്തെ എത്തുന്നത്. 2009 ൽ മേയ് 23ന് കാലവർഷം തുടങ്ങിയിരുന്നു.

അതേസമയം സംസ്ഥാനത്ത് മഴ ശക്തമാവുന്നു. വിവിധിയിടങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. കോഴിക്കോട് നല്ലളത്ത് 110 കെ വി ഇലക്ട്രിക് ലൈൻ ടവർ ചെരിഞ്ഞു. ലൈൻ നിലംപതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലുമാണ് വെള്ളക്കെട്ടിലെ ടവർ ചെരിഞ്ഞത്
CATEGORIES News
