
നന്തി-ചെങ്ങോട്ടുകാവ് ദേശീയ പാത ഗതാഗതയോഗ്യമാക്കണമെന്ന് സിപിഐ
- സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ നിലവിലുള്ള ദേശീയപാത മഴക്കാലത്തിനു മുമ്പേ റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് വീരവഞ്ചേരി ടി എം കുഞ്ഞിരാമൻ നഗറിൽ ചേർന്ന സി പി ഐ ലോക്കൽ സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു.

സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ ഉദ്ഘാടനം ചെയ്തു. ഇ കെ അജിത് , കെ ടി കല്യാണി ടീച്ചർ, എൻ ശ്രീധരൻ, കെ എസ് രമേശ് ചന്ദ്ര, കെ എം ശോഭ ചൈത്ര വിജയൻ, കെ സന്തോഷ് , എ ടി വിനീഷ് എം കെ വിശ്വൻ, രാമചന്ദ്രൻ കൊയിലോത്ത് എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറിയായി എൻ വി എം സത്യനേയും അസി സെക്രട്ടറിയായി എം കെ വിശ്വനേയും തെരഞ്ഞെടുത്തു.
CATEGORIES News