
നല്ലതും മോശമായവുമായ സ്പർശത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണമെന്ന് സുപ്രീം കോടതി
- . ക്ലാസ് മുറി, ഹോസ്റ്റൽ, ലൈബ്രറി, കംപ്യൂട്ടർ ലാബ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹെൽപ് ലൈൻ നമ്പർ പ്രദർശിപ്പിക്കണം
ന്യൂഡൽഹി: ലൈംഗിക വിദ്യാഭ്യാസത്തിന്റെയും ഡിജിറ്റൽ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി, സ്വന്തം ശരീരത്തെക്കുറിച്ചും നല്ലതും മോശമായവുമായ സ്പർശത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണമെന്ന് സുപ്രീം കോടതി. ക്ലാസ് മുറി, ഹോസ്റ്റൽ, ലൈബ്രറി, കംപ്യൂട്ടർ ലാബ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹെൽപ് ലൈൻ നമ്പർ പ്രദർശിപ്പിക്കണം. ഓൺലൈൻ കുറ്റകൃത്യങ്ങളെ കുറിച്ച് കുട്ടികൾ അറിയിച്ചാൽ ഉചിതമായി പ്രതികരിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്രവും സംസ്ഥാന സർക്കാരുകളും തുടർച്ചയായി ബോധവത്കരണം നടത്തണം. സൗജന്യ കൗൺസിലിങ്, മാനസിക പിന്തുണ, കുറ്റകൃത്യത്തിന് വിധേയമാകുന്നവർക്ക് ചികിത്സ തുടങ്ങിയവയും ഉറപ്പാക്കണമെന്നും കുട്ടികൾക്കെതിരായലൈംഗിക ചൂഷണം തടയാനുള്ള 2024ലെ ഉത്തരവ് പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഹർജിയിലെ വിധിയിലാണ് ജെബി പർദിവാല അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശങ്ങൾ.
