നഴ്സിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

നഴ്സിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • തൃശ്ശൂർ അമല, ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സസ് സമരത്തിൽ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: നഴ്സിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം സർക്കാർ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂർ അമല, ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സസ് സമരത്തിൽ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു കെ മുരളീധരന്റെ പ്രതികരണം. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം അംഗീകരിക്കുന്നുവെന്നും അവരെയും സർക്കാർ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു

ആശുപത്രികൾക്ക് കെട്ടിടങ്ങൾ ഉണ്ടെങ്കിലും സൗകര്യങ്ങൾ കുറവാണ് പല കെട്ടിടങ്ങൾക്കും ഫിറ്റ്നസ് പോലും ഇല്ല.ഇത് എല്ലാം പരിഹരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. തൃശൂർ ജൂബിലി, അമല ആശുപത്രികളിലെ മാനേജ്മെന്റുകളുമായി യുഎൻഎ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരുന്നത്. മിനിമം വേതനത്തിന്റെ കാര്യത്തിൽ സർക്കാർതലത്തിൽ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് മാനേജ്മെന്റുകൾ. ബിഷപ്പ് ഹൗസിനു മുൻപിലെ സമരം അവസാനിപ്പിക്കല്ലെന്ന് നഴ്സസ് അറിയിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )