
നവവധുവിന് മർദനമേറ്റു; ഭർത്താവിനെതിരേ കേസ്
- യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദിച്ചപാടുകൾ
പന്തീരാങ്കാവ് : നവവധുവിനെ ശാരീരികമായി പീഡിപ്പിച്ച കേസിൽ നവ വരൻ അറസ്റ്റിൽ. ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയിലാണ് ഭർത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി. ഗോപാലി(29)ന്റെ പേരിൽ ഗാർഹിക പീഡനത്തിന് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ മേയ് അഞ്ചിനാണ് രാഹുലും എറണാകുളം പറവൂർ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്നത്. 12-ന് വിവാഹ ശേഷം അടുക്കള കാണലിന് രാഹുലിന്റെ വീട്ടിലെത്തിയതായിരുന്നു യുവതിയുടെ ബന്ധുക്കൾ. യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദിച്ചപാടുകൾ കണ്ടതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് പീഡന വിവരം മകൾ പറഞ്ഞതെന്ന് അച്ഛനും അമ്മയും പറഞ്ഞു.
CATEGORIES News