നാടകോത്സവത്തോടെ ആവണിപ്പൂവരങ്ങിൻ്റെ തിരശ്ശീല താഴ്ന്നു

നാടകോത്സവത്തോടെ ആവണിപ്പൂവരങ്ങിൻ്റെ തിരശ്ശീല താഴ്ന്നു

നാടകോത്സവം പ്രശസ്ത നാടകകാരനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു

മൂന്ന് ദിവസങ്ങളിലായി പൂക്കാട് കലാലയത്തിൽ നടന്ന അൻപത്തിരണ്ടാം വാർഷികാഘോഷം ആവണിപ്പൂവരങ്ങ് 2026 സമാപിച്ചു. നാട്യവും സംഗീതവും താളവാദ്യ വിസ്മയങ്ങൾ തീർത്ത രണ്ട് ദിവസങ്ങൾ പൂർത്തിയാക്കി മൂന്നാം ദിവസം നാടകോത്സവം നടന്നു. നാടകോത്സവം പ്രശസ്ത നാടകകാരനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു. നാടകോത്സവം ചെയർമാൻ വി.കെ രവി അധ്യക്ഷത വഹിച്ചു. പ്രേമൻ മുചുകുന്നിനുള്ള ഉപഹാരം ജോ. ജനറൽ കൺവീനർ രാജശ്രീ കെ. ബി സമർപ്പിച്ചു. കലാലയം പ്രസിഡണ്ട് അഡ്വ കെ.ടി. ശീനിവാസൻ, ജനറൽ സെക്രട്ടറി ശിവദാസ് കാരോളി, ജനറൽ കൺവീർ ശ്രീജ കെ. പൗർണ്ണമി, സിവി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൺവീനർ ശ്രീനിവാസൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്യാം സുന്ദർ നന്ദിയും പറഞ്ഞു.


തുടർന്ന് ശശിധരൻ ചെറൂർ രചനയും സംവിധാനവും നിർവ്വഹിച്ച് കലാലയം വനിതാവിഭാഗം അവതരിപ്പിച്ച ‘സജീവം രാധിക’, എ അബൂബക്കർ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ച് കലാലയം ചിൽഡ്രൻസ് തിയറ്റർ അവതരിപ്പിച്ച ‘ കാവ്യകൈരളി’ , വി.കെ പ്രഭാകരൻ രചനയും സോമൻ പൂക്കാട് സംവിധാനവും നിർവഹിച്ച് കലാലയം തിയറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച ‘ഘടികാരദിശ’, കെ ദാമോദരൻ രചനയും എം. കെ സുരേഷ് ബാബു സംവിധാനവും നിർവഹിച്ച് കലാലയം പ്രവർത്തകർ അവതരിപ്പിച്ച പ്രശസ്ത നാടകം ‘പാട്ടബാക്കി’ എന്നീ നാടകങ്ങൾ അരങ്ങിലെത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )