നാടക് ബാലുശ്ശേരി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

നാടക് ബാലുശ്ശേരി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

  • നാടക് സംസ്ഥാന കമ്മിറ്റി അംഗം തങ്കയം ശശികുമാർ ഉൽഘാടനം ചെയ്തു

ബലുശ്ശേരി:കേരളത്തിലെ നാടകപ്രവർത്തകരുടെ സംഘടനയായ നാടകിൻ്റെ ബാലുശ്ശേരി മേഖല മെമ്പർഷിപ്പ് ക്യാമ്പയിൻ മലയാളത്തിൻ്റെ പ്രിയപ്പെട്ട നാടക,സിനിമ അഭിനേത്രി സരസ ബാലുശ്ശേരി മെമ്പർഷിപ്പ് പുതുക്കി തുടക്കം കുറിച്ചു.നാടക് സംസ്ഥാന കമ്മിറ്റി അംഗം തങ്കയം ശശികുമാർ ഉൽഘാടനം ചെയ്തു.

പ്രമുഖ നാടകകൃത്ത് എം കെ രവിവർമ്മ സരസ ബാലുശ്ശേരിയ്ക്ക് മെമ്പർഷിപ്പ് പുതുക്കി നൽകി. ജില്ല കമ്മിറ്റി അംഗം ബിജു രാജഗിരി, മേഖല സെക്രട്ടറി സുനിൽ കൂമുള്ളി, പ്രസിഡണ്ട് എൻ പ്രകാശൻ, വേലായുധൻ വിക്ടറി എന്നിവർ മെമ്പർഷിപ്പ് വിതരണം ചെയ്തു.മെമ്പർഷിപ്പ് പ്രവർത്തനം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ:
സുനിൽ കുമുള്ളി – 9746720801
എൻ.പ്രകാശൻ-9847355506
അജുലാൽ-9946916853

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )