
നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും
- നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെയാണ് മന്ത്രി ജില്ലയിൽ എത്തുന്നത്.
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെയാണ് മന്ത്രി ജില്ലയിൽ എത്തുന്നത്. രാവിലെ 05.15 നുള്ള വന്ദേഭാരതിൽ മന്ത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് തിരിക്കും. 11.30 ന് കോഴിക്കോട് കലക്ട്രേറ്റിൽ അടിയന്തര യോഗം ചേരും

. ജില്ലയിലെ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ, പി.എ മുഹമ്മദ് റിയാസ് എംഎൽഎ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. എന്നാൽ നിപയെ പ്രതിരോധിക്കുന്നതിൽ വീഴ്ചയുണ്ടാട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം.
CATEGORIES News
