നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിന്റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു; ജാമ്യ അപേക്ഷ സെഷൻസ് കോടതി നാളെ പരിഗണിക്കും

നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിന്റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു; ജാമ്യ അപേക്ഷ സെഷൻസ് കോടതി നാളെ പരിഗണിക്കും

  • കോടതി നിലപാട് അറിഞ്ഞശേഷമാകും കുടുംബത്തിൻ്റെ മൊഴി എടുക്കുക.

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിന്റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു. ജാമ്യ അപേക്ഷ സെഷൻസ് കോടതി നാളെ പരിഗണിക്കും. കോടതി നിലപാട് അറിഞ്ഞശേഷമാകും കുടുംബത്തിൻ്റെ മൊഴി എടുക്കുക. മിനി കൂപ്പർ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി അന്വേഷണ സംഘം മൊഴിയെടുക്കും. പ്രതി സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നത് അടക്കമുള്ള കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അപകടനേരത്ത് വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയത്രികരായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യപിച്ചു തന്നെയാണ് സുഹൈൽ വാഹനം ഓടിച്ചത് എന്ന് രക്തപരിശോധനയിൽ തെളിഞ്ഞു. സഹയാത്രികർ സുഹൈലിനെ തടഞ്ഞുമില്ല. കേസിൽ ദൃക്‌സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും നിർണായകമാണ്.

അപകട നേരത്തെ നിർണായക വിവരങ്ങൾ പതിഞ്ഞ ഇവന്റ് ഡാറ്റാ റെക്കോഡറിന്റെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടില്ല.ഈ സഹാചര്യത്തിൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒപ്പം ജാമ്യം നൽകിയാൽ പ്രതികൾ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. പോലീസ് കസ്റ്റഡിയും തെളിവെടുപ്പും കഴിഞ്ഞതിനാൽ ഇനിയും 19 വയസുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )