ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിലും ഓഡിറ്റിലും ഗുരുതരമായ വീഴ്ചകളുണ്ടെന്നും സമഗ്രമായ ഡിജിറ്റൽ മാനേജ്മെന്റ് സംവിധാനം ഏർപ്പെടുത്തണമെന്നും ഹൈക്കോടതി

ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിലും ഓഡിറ്റിലും ഗുരുതരമായ വീഴ്ചകളുണ്ടെന്നും സമഗ്രമായ ഡിജിറ്റൽ മാനേജ്മെന്റ് സംവിധാനം ഏർപ്പെടുത്തണമെന്നും ഹൈക്കോടതി

  • വരവ്, ചെലവ്, ആസ്തികൾ, കരാറുകൾ, വഴിപാടുകൾ, ക്ഷേത്രസേവനങ്ങൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന സംയോജിത ഡിജിറ്റൽ സംവിധാനം വികസിപ്പിക്കണം.

കൊച്ചി : ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിലും ഓഡിറ്റിലും ഗുരുതരമായ വീഴ്ചകളുണ്ടെന്നും സമഗ്രമായ ഡിജിറ്റൽ മാനേജ്മെന്റ് സംവിധാനം ഏർപ്പെടുത്തണമെന്നും ഹൈക്കോടതി. വരവ്, ചെലവ്, ആസ്തികൾ, കരാറുകൾ, വഴിപാടുകൾ, ക്ഷേത്രസേവനങ്ങൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന സംയോജിത ഡിജിറ്റൽ സംവിധാനം വികസിപ്പിക്കണം. അതിന് അക്കൗണ്ടിങ് സോഫ്‌റ്റ്‌വെയർ മാത്രം മതിയാകില്ലെന്നും ജസ്റ്റിസ് വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.പകരക്കാരനെ നിയമിക്കുന്നതുവരെ ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ കെ പി സജിത്തിനെ ഒരുമാസംകൂടി തുടരാൻ അനുവദിക്കണമെന്നും കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനോട് നിർദേശിച്ചു. അതേസമയം സ്വകാര്യ കമ്പനിക്ക് അക്കൗണ്ടിങ് സോഫ്റ്റ്വെയർ സ്ഥാപിക്കാൻ അനുമതി നൽകിയ ദേവസ്വം തീരുമാനത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ടെൻഡർ ഇല്ലാതെ കമ്പനിയെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡമെന്താണെന്നും ആരാഞ്ഞു.

2023 മുതൽ 26 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലെ വാർഷിക കണക്കുകൾ ഓഡിറ്റിന് 2001മുതലുള്ള 2048 ഓഡിറ്റ് ചോദ്യങ്ങൾ തീർപ്പാകാനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.സ്വർണത്തിന്റെയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും പരിശോധന 2007ൽ മാത്രമാണ് നടത്തിയതെന്ന് ദേവസ്വം അറിയിച്ചതിലും അതൃപ്തി രേഖപ്പെടുത്തി. പരിശോധന പൂർത്തിയാക്കുന്ന സമയപരിധി വ്യക്തമാക്കാനും നിർദേശിച്ചു. കേസ് നവംബർ 11ന് വീണ്ടും പരിഗണിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )