
പക്രംതളം ചുരം റോഡിൽ മണ്ണിടിച്ചിൽ
- മണ്ണിടിച്ചിലും കോടമഞ്ഞും മൂലം വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു
കുറ്റ്യാടി:വയനാട്ടിലേക്കുള്ള പക്രംതളം ചുരം റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴയിൽ 3-ാം വളവ്, ചുങ്കക്കുറ്റി ഭാഗങ്ങളിൽ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലും കോടമഞ്ഞും മൂലം വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു. നാട്ടുകാർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു.
4-ാം വളവിലും ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. അഴുക്കുചാലുകൾ ശുചീകരിക്കാത്തത്ക്കൊണ്ട് റോഡരികിലൂടെയാണ് വെള്ളമൊഴുകുന്നത്. ഇത് കാരണം റോഡ് തകരാൻ ഇടയാകുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥർ തുടങ്ങിയവർ സ്‌ഥലം സന്ദർശിച്ചു. തൊണ്ടർനാട് പൊലീസും സ്‌ഥലത്തെത്തി.
CATEGORIES News