പന്തീരങ്കാവിലെ ടോൾ പിരിവ് നിർത്തണം- മനുഷ്യാവകാശ കമ്മീഷൻ

പന്തീരങ്കാവിലെ ടോൾ പിരിവ് നിർത്തണം- മനുഷ്യാവകാശ കമ്മീഷൻ

  • നാഷണൽ ഹൈവേ പ്രോജക്റ്റ് ഡയറക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു

കോഴിക്കോട് : ദേശീയപാതാ-66 ൽ കോഴിക്കോട് ബൈപാസിന്റെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ പന്തീരങ്കാവിൽ ടോൾ കളക്ഷൻ ആരംഭിച്ചതിനെതിരെയുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നാഷണൽ ഹൈവേ പ്രോജക്റ്റ് ഡയറക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. നിർമ്മാണം നടക്കുന്ന സമയത്ത് ടോൾ പിരിവ് എന്തിനെന്ന് മനുഷ്യാവകാശ കമ്മീഷൻ ചോദിച്ചു.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ടോൾ കളക്ഷൻ ആരംഭിച്ചത് ഗതാഗതതടസത്തിന് കാരണമാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. പണി പൂർത്തിയാകുന്നതു വരെ ടോൾ കളക്ഷൻ നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )