പാടി പെയ്തത് സംഗീതം; ഭക്ത മനസ്സുകളിൽ കുളിരണിഞ്ഞ് ക്ഷേത്രാങ്കണം

പാടി പെയ്തത് സംഗീതം; ഭക്ത മനസ്സുകളിൽ കുളിരണിഞ്ഞ് ക്ഷേത്രാങ്കണം

നവരാത്രി ആഘോഷത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച മുതിർന്ന പൗരന്മാരുടെ ഗാനാലാപനത്താൽ രാഗസുധയൊഴുകിപ്പരന്നത് സംഗീതാസ്വാദകർക്ക് നവ്യാനുഭവമായി.

പൊയിൽക്കാവ്: കർണാടക സംഗീതത്തിലെ വിവിധ രാഗങ്ങളായ ദർബാരി കാനഡയും , ഹംസനാദവും ബിലഹരിയും മറ്റനേകം രാഗങ്ങളും കുളിർമഴയായി പെയ്തിറങ്ങിയത്പൊയിൽക്കാവ് ദേവീക്ഷേത്ര നടയിൽ .
നവരാത്രി ആഘോഷത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച മുതിർന്ന പൗരന്മാരുടെ ഗാനാലാപനത്താൽ രാഗസുധയൊഴുകിപ്പരന്നത് സംഗീതാസ്വാദകർക്ക് നവ്യാനുഭവമായി.ക്ഷേത്രാങ്കണത്തിൽ സംഗീതത്തിന്റെ പൂക്കാലം തീർത്തത് നാല്‍പതോളം മുതിർന്ന വനിതകൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മയായ സംഗീത സായന്തനം ചെങ്ങോട്ടുകാവ്. ഈ മുതിർന്ന പൗരന്മാർ ഇന്ന് നാടിന് തന്നെ മാതൃകയാ ന്.
നാല് വർഷത്തിലേറെയായി ഇവർക്ക് സംഗീതാഭ്യസനം നൽകുന്നത് പ്രസിദ്ധ സംഗീതജ്ഞൻ ശ്രീ പാലക്കാട് പ്രേം രാജ് മാസ്റ്ററാണ് .

ക്ഷേത്രാങ്കണത്തിൽ പെയ്തിറങ്ങിയ സംഗീതത്തിന്റെ കുളിർമഴ അന്തരീക്ഷത്തെ ഭക്തിസാന്ദ്രവും ആത്മീയചാരുതയാർന്നതുമാക്കി മാറ്റി.
തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുതിർന്ന വനിതകൾ ഉൾപ്പെടെയുള്ളവർ അവതരിപ്പിച്ച ഈ സംഗീതാർച്ചന പ്രദേശവാസികളുടെയും കലാസ്വാദകരുടെയും വലിയ പ്രശംസയാണ് പിടിച്ചുപറ്റിയത്.

ഗാനാർച്ചനയ്ക്ക് ശേഷം ചെങ്ങോട്ടുകാവിലെ അഭിവന്ദ്യനായ മുതിർന്ന പൗരനും ശതാഭിഷിക്തനുമായ
ശ്രീ കന്മന ശ്രീധരൻ മാസ്റ്ററെ വേദിയിൽ ആദരിച്ചതും ചടങ്ങിന് ചാരുത പകർന്ന അനുഭവമായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )