പിഎം ശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിൽ അഭിപ്രായ ഐക്യം ഉണ്ടാക്കേണ്ടതുണ്ടെന്ന് വിദ്യാഭാസ മന്ത്രി എൻ. ഷംസുദ്ദീൻ

പിഎം ശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിൽ അഭിപ്രായ ഐക്യം ഉണ്ടാക്കേണ്ടതുണ്ടെന്ന് വിദ്യാഭാസ മന്ത്രി എൻ. ഷംസുദ്ദീൻ

  • സബ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നും, പദ്ധതി നടപ്പാക്കുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

തിരുവനന്തപുരം: പിഎം ശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിൽ അഭിപ്രായ ഐക്യം ഉണ്ടാക്കേണ്ടതുണ്ടെന്ന് വിദ്യാഭാസ മന്ത്രി എൻ. ഷംസുദ്ദീൻ. ചില കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ട്. സബ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നും, പദ്ധതി നടപ്പാക്കുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.വിഷയങ്ങൾ പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയിൽ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് മാത്രമായിരിക്കും തുടർനടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ വകുപ്പിൽ സ്ഥിരമായി ഒരു ഡയറക്ടർ ഉണ്ടാകേണ്ടതുണ്ട്. ഒരു അക്കാദമിക് ഇയർ വരെയെങ്കിലും നിയമനം നിലനിർത്തണമെന്നും വകുപ്പിലെ കാര്യങ്ങൾ നല്ല രീതിയിൽ നടക്കാൻ സ്ഥിര നിയമനം ഉണ്ടാകണമെന്നും മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് അതൃപ്‌തി ഉണ്ടെന്നത്മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന സ്കൂൾ കലോത്സവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 15ന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും. ഇത്തവണ എറണാകുളത്താണ് സംസ്ഥാന കലോത്സവം സംഘടിപ്പിക്കുന്നതെന്നും. ഇതിന് മുന്നോടിയായുള്ള സ്കൂൾ, സബ്ജില്ലാ, റവന്യൂ ജില്ലാ കലോത്സവങ്ങൾക്കുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും കൃത്യമായ ഷെഡ്യൂൾ പ്രകാരം കലോത്സവങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )