മൃഗശാല നഗരത്തിൽനിന്ന് നെയ്യാറിലേക്ക് മാറ്റും, അനാവശ്യ വിവാദത്തിന്റെ ആവശ്യമില്ല: കെ.മുരളീധരൻ

മൃഗശാല നഗരത്തിൽനിന്ന് നെയ്യാറിലേക്ക് മാറ്റും, അനാവശ്യ വിവാദത്തിന്റെ ആവശ്യമില്ല: കെ.മുരളീധരൻ

  • വലിയതോതിലുള്ള ശബ്ദവും മലിനീകരണവുമാണ് മൃഗങ്ങൾക്കു നഗരത്തിൽ നേരിടേണ്ടി വരുന്നത്. മൃഗശാല മാറ്റാൻ നെയ്യാർ ഡാമിന്റെ പരിസരം തന്നെയാണ് ഉചിതമെന്നും ഇക്കാര്യത്തിൽ അനാവശ്യ വിവാദത്തിന്റെ ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു

തിരുവനന്തപുരം നഗരത്തിൽനിന്നു മൃഗശാല നെയ്യാറിലേക്കു മാറ്റുമെന്ന് ഉറപ്പിച്ച് മന്ത്രി കെ.മുരളീധരൻ. എല്ലാവരും കൂടി ആലോചിച്ചാണ് മൃഗശാല മാറ്റാൻ തീരുമാനിച്ചതെന്നും പരാതികൾക്ക് ഇടയില്ലാതെ അതു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.വലിയതോതിലുള്ള ശബ്ദവും മലിനീകരണവുമാണ് മൃഗങ്ങൾക്കു നഗരത്തിൽ നേരിടേണ്ടി വരുന്നത്. മൃഗശാല മാറ്റാൻ നെയ്യാർ ഡാമിന്റെ പരിസരം തന്നെയാണ് ഉചിതമെന്നും ഇക്കാര്യത്തിൽ അനാവശ്യ വിവാദത്തിന്റെ ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു.

“കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തൃശൂരിൽനിന്നു മൃഗശാല പുത്തൂരിലേക്കു മാറ്റിയപ്പോൾ കച്ചവടമാണെന്ന് ആരും പറഞ്ഞില്ലല്ലോ? എല്ലാത്തിനെയും എതിർക്കുന്ന സമീപനമാണ് സിപിഎമ്മിന്റേത്. ഒരു കൂട്ടർ ചെയ്യുമ്പോൾ തെറ്റ്, ഒരു കൂട്ടർ ചെയ്യുമ്പോൾ ശരിയെന്ന നിലപാട് ശരിയല്ല” -മുരളീധരൻ പറഞ്ഞു.മൃഗശാല മാറ്റിയാലും തലസ്ഥാനത്തിന്റെ പ്രാധാന്യത്തിന് ഒരു കുറവുംവരില്ല. നിലവിലുള്ള മൃഗശാലയുടെ സ്ഥ‌ലം ഏതു തരത്തിൽ വിനിയോഗിക്കുമെന്നു മുഖ്യമന്ത്രി അറിയിക്കുമെന്നും മുരളീധരൻ പറഞ്ഞു. മൃഗശാല നഗരത്തിൽ പ്രവർത്തിക്കുന്നത് അനുയോജ്യമല്ലെന്നും മൃഗങ്ങൾ ശബ്ദമലിനീകരണം അനുഭവിക്കുന്നുണ്ടെന്നും മന്ത്രി സി.പി.ജോണും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )