പിന്തിരിയില്ല; കേരളം മുഴുവൻ നടന്ന് പറയും- പി.വി.അൻവർ

പിന്തിരിയില്ല; കേരളം മുഴുവൻ നടന്ന് പറയും- പി.വി.അൻവർ

  • പുതിയ പാർട്ടി രൂപീകരണം വ്യക്തമാക്കാതെ അൻവർ – ജനങ്ങൾ ഒരു പാർട്ടിയായാൽ അവർക്കൊപ്പം താനുമുണ്ടാവും

നിലമ്പൂർ: പി.വി.അൻവർ നിലമ്പൂരിൽ വിളിച്ചുകൂട്ടിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വലിയ ജനക്കൂട്ടം. പ്രകടനമായാണ് അൻവർ സ്റ്റേജിലെത്തിയത്. തൻ്റെ കുടുംബ പശ്ചാത്തലവും മതസാഹോദര്യ ചരിത്രവും പറഞ്ഞു കൊണ്ടാണ് അൻവർ പ്രസംഗം തുടങ്ങിയത്.

“ഇപ്പോൾ തന്നെ വർഗ്ഗീയവാദിയാക്കുകയാണ്‌.
കേരളപോലീസിലെ ഇരുപത്തഞ്ച് ശതമാനത്തോളം ക്രിമിനൽ വൽക്കരിക്കപ്പെട്ടിരിക്കുന്നു. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും എഡിജിപി അജിത് കുമാറും കൂടി രക്ഷപ്പെടുത്തി. കരിപ്പൂരിൽ പിടികൂടുന്ന സ്വർണ്ണം പോലീസ് കസ്റ്റംസിനെ ഏൽപ്പിക്കുന്നില്ല. അളവിൽ കൃത്രിമം കാണിച്ച് വെട്ടിപ്പ് നടത്തുകയാണ് പോലീസ്.അതിനേക്കുറിച്ചും മറ്റു പല പ്രശ്നങ്ങളെക്കുറിച്ചം പരാതി പറഞ്ഞപ്പോൾ അന്വേഷണം നടത്തിയില്ല. പകരം മുഖമന്ത്രി തന്നെ കള്ളനാക്കി. ഒരു കേസും തെളിയിക്കാൻ ശ്രമമില്ല. ഭരണ-പ്രതിപക്ഷ കക്ഷികളുടെ മേൽത്തട്ടിൽ വലിയ അവിശുദ്ധ സഖ്യം ഇവിടെ പ്രവർത്തിക്കുന്നു. മനുഷ്യർ ഒന്നിച്ച് ഈ അവിശുദ്ധ സഖ്യങ്ങളെ തകർക്കണം.താൻ പിന്തിരിയില്ല. തൻ്റെ കാൽ അടിച്ചൊടിച്ചാൽ വീൽചെയറിൽ നീങ്ങി ഇക്കാര്യങ്ങൾ കേരളം മുഴുവൻ പറയും” – അൻവർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )