
പൂക്കാട് വീടുകളിൽ മോഷണം; മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടിച്ച് പോലീസ്
- കൊയിലാണ്ടി പോലീസിന് കയ്യടി
കൊയിലാണ്ടി :പൂക്കാട് വീടുകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ 3 പേർ പിടിയിൽ. മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ അതി സാഹസികമായി പിടികൂടിയ കൊയിലാണ്ടി പോലീസിന് കയ്യടിച്ച് നാട്.
ഇന്നലെ പുലർച്ചെ വീർവീട്ടിൽ ശ്രീധരന്റെ വീട്ടിൽ നിന്നും വാതിൽ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതികളെയാണ് പോലീസ് പിടികൂടിയത്. തമിഴ്‌നാട് തഞ്ചാവൂർ ചെങ്കി പെട്ടി മുത്തു (32). തഞ്ചാവൂർ വല്ലം എംജിആർ നഗർ വിജയൻ (38), മണി എന്നിവരാണ് പിടിയിലായത്. പിടിയിലായ മണി നിലവിൽ ധർമ്മടം പോലീസ് കസ്റ്റഡിയിലാണുള്ളത്. മലപ്പുറം തേഞ്ഞിപ്പാലത്ത് വാടക ക്വാട്ടേസിൽ താമസിച്ചിരുന്ന പ്രതികളെ സൈബർ സെല്ലിൻ്റെ സഹായത്തോടെ ഒളി സങ്കേതം മനസ്സിലാക്കിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കൊയിലാണ്ടി സിഐ മെൽവിൻ ജോസ്,എസ്ഐ രാജീവൻ,എസ് സിപി ഒ.ബിജു വാണിയംകുളം, നിഖിൽ പനിയങ്കര സ്റ്റേഷനിലെ അനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.