പേരാമ്പ്രയിൽ ചുവരെഴുതാൻ എത്തിയ മദ്രസ വിദ്യാർത്ഥികളെ മർദിച്ചു പരിക്കേൽപ്പിച്ചു

പേരാമ്പ്രയിൽ ചുവരെഴുതാൻ എത്തിയ മദ്രസ വിദ്യാർത്ഥികളെ മർദിച്ചു പരിക്കേൽപ്പിച്ചു

  • ചെറുവണ്ണൂർ പള്ളി മദ്രസിയിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ മേപ്പയൂർ പോലീസ് അന്വേഷണം ആരംഭിച്ചു

പേരാമ്പ്ര : പേരാമ്പ്രയിൽ ചുവരെഴുതാൻ എത്തിയ മദ്രസ വിദ്യാർത്ഥികളെ ചെമ്പ് വള ഉപയോഗിച്ച് മർദിച്ച് പരുക്കേൽപ്പിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ചെറുവണ്ണൂരിലാണ് സംഭവം. ചെറുവണ്ണൂർ പള്ളി മദ്രസിയിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ മേപ്പയൂർ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി 11 മണിക്കാണ്, കോഴിക്കോട് ചെറുവണ്ണൂരിൽ മദ്രസ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റത്. ചെറുവണ്ണൂർ പള്ളി മദ്രാസിലെ വിദ്യാർഥികളായ മുഹമ്മദ് സിനാൻ, മുഹമ്മദ് ഉനൈസ്,മുഹമ്മദ് ഷാമിൽ, അബ്ദുൽ ഹാദി എന്നിവർക്കാണ് മർദ്ദനമേറ്റത്. സന്തോഷ്, സുന്തേ പഴയ മഠത്തിൽ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.ഇവരിൽ മുഹമ്മദ് ഉനൈസ്, മുഹമ്മദ് ശാമിൽ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിട്ടയച്ചു.

മദ്രസയിൽ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടുമതിലിൽ ചുവരെഴുതാൻ പോയപ്പോഴാണ് മർദിക്കപ്പെട്ടത്. സന്തോഷും, സുരേഷും ചേർന്ന് വർഗീയ പരാമർശം നടത്തിയെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ ഈ വീട്ടിൽ പോയി ചുവരെഴുതുന്നതിന് അനുവാദം വാങ്ങിയിരുന്നതായാണ് ഇവർ പറയുന്നത്. തുടർന്ന് നാലുപേരും കൂടി ചുമരെഴുതുന്നതിനുള്ള സാമഗ്രികളുമായി രാത്രി സ്ഥലത്തെത്തി.എഴുതുന്നതിന് മുന്നോടിയായി വീട്ടുകാരോട് ഒന്നുകൂടി സംസാരിച്ചു. എന്നാൽ അവിടെ ഉണ്ടായിരുന്ന സന്തോഷും സുരേഷും തങ്ങളോട് മോശമായി സംസാരിക്കുകയും ചെമ്പുവള ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )