
പോലീസുകാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
- ബത്തേരി പോലീസ് സ്റ്റേഷനിലെ സിവിൽപോലീസ് ഓഫീസർ ജിൻസൺ സണ്ണിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്
വയനാട്: പുൽപ്പള്ളിയിൽ പോലീസുകാരനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി ഏകദേശം 8.45 ഓടെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബത്തേരി പോലീസ് സ്റ്റേഷനിലെ സിവിൽപോലീസ് ഓഫീസർ പട്ടാണികൂപ്പ് സ്വദേശി ജിൻസൺ സണ്ണിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പൂൽപ്പള്ളി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
CATEGORIES News