പ്രാർത്ഥനകൾ വിഫലം ജെൻസൺ മരണത്തിന് കീഴടങ്ങി

പ്രാർത്ഥനകൾ വിഫലം ജെൻസൺ മരണത്തിന് കീഴടങ്ങി

  • സ്വകാര്യ ബസ് ജെൻസണും ശ്രുതിയും സഞ്ചരിച്ച വാനുമായി കൂട്ടിയിടിക്കുകയായിരുന്നു

വയനാട് : ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്‌ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസൺ മരണത്തിന് കീഴടങ്ങി.

കഴിഞ്ഞദിവസം വൈകിട്ട് വയനാട് കൽപ്പറ്റ വെള്ളാരം കുന്നിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് ജെൻസണും ശ്രുതിയും സഞ്ചരിച്ച വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസണെ അടിയന്തരമായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

കുടുംബത്തോടൊപ്പം കോഴിക്കോട്ടേക്ക് പോകുന്നതിനിടയിലാണ് വെള്ളാരംകുന്നിലെ വളവിൽ വച്ച് അപകടമുണ്ടായത്. മരുന്നുകളോട് ജെൻസൺന്റെ ശരീരം പ്രതികരിക്കുന്നില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

പത്ത് വർഷമായി ശ്രുതിയും ജെൻസണും പ്രണയത്തിലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )