
പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ്സ് മേഖലയിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് ഗതാഗത മന്ത്രി സി പി ജോൺ
- പ്രശ്നങ്ങൾ പഠിക്കാനായി അഞ്ചംഗ കമ്മിറ്റിയെ നിയമിച്ചു. കെ പത്മകുമാർ ഐഎഎസ് ചെയർമാനും പി ജി ശ്രീദേവി വൈസ് ചെയർമാനും ആണ്.
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന ഓർഡിനറി ബസ്സ് കാരണം സ്വകാര്യ ബസ്സ് മേഖലയിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് ഗതാഗത മന്ത്രി സി പി ജോൺ. എല്ലായിടത്തും പ്രശ്നങ്ങൾ ഇല്ലെങ്കിലും ചിലയിടങ്ങളിൽ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മണിക്കൂർ ആണ് ചർച്ച നീണ്ടത്. 12 അജണ്ടകൾ ഉണ്ടായിരുന്നു ചർച്ചയിൽ. പ്രശ്നങ്ങൾ പഠിക്കാനായി അഞ്ചംഗ കമ്മിറ്റിയെ നിയമിച്ചു. കെ പത്മകുമാർ ഐഎഎസ് ചെയർമാനും പി ജി ശ്രീദേവി വൈസ് ചെയർമാനും ആണ്. 45 ദിവസത്തിനകം റിപ്പോർട്ട്നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി ഓർഡിനറി സൗജന്യയാത്ര ആരംഭിച്ചതോടു കൂടി പ്രശ്നത്തിയേല്യത്തി സ്വകാര്യ ബസുകളാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് പലരും കടന്നുപോകുന്നത്. ചാലക്കുടി-വാൽപാറ സംസ്ഥാനപാതയിൽ 60 വർഷം പിന്നിടുന്ന ഏക സ്വകാര്യ ബസ് സർവീസ് എന്നന്നേക്കുമായി അവസാനിപ്പിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സർവീസ് അവസാനിപ്പിക്കാൻ കാരണമെന്ന് ആണ് ജീവനക്കാർ പറയുന്നത്.
