പ്രൈവറ്റ് ബസ് മേഖലയിൽ ഉണ്ടായ പ്രതിസന്ധിയിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി പ്രൈവറ്റ് ബസ് ഓണർ അസോസിയേഷൻ

പ്രൈവറ്റ് ബസ് മേഖലയിൽ ഉണ്ടായ പ്രതിസന്ധിയിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി പ്രൈവറ്റ് ബസ് ഓണർ അസോസിയേഷൻ

  • ദൈന്യംദിന ചെലവിന് ഉള്ള പണം പോലും കിട്ടുന്നില്ലെന്നും ഇനിയും പരിഹാരം ആയില്ലങ്കിൽ നിരാഹാരം കിടക്കുമെന്നും പ്രൈവറ്റ് ബസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം :കെഎസ്ആർടിസി ഓർഡിനറി സൗജന്യയാത്ര മൂലം പ്രൈവറ്റ് ബസ് മേഖലയിൽ ഉണ്ടായ പ്രതിസന്ധിയിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി പ്രൈവറ്റ് ബസ് ഓണർ അസോസിയേഷൻ. ദൈന്യംദിന ചെലവിന് ഉള്ള പണം പോലും കിട്ടുന്നില്ലെന്നും ഇനിയും പരിഹാരം ആയില്ലങ്കിൽ നിരാഹാരം കിടക്കുമെന്നും പ്രൈവറ്റ് ബസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. 27ആം തിയതി മുതൽ നിരാഹാരം കിടക്കുമെന്നാണ് അസോസിയേഷന്റെ മുന്നറിയിപ്പ് സർക്കാർ സ്ത്രീ ശാക്തീകരണം എന്നു പറഞ്ഞ് പ്രിയദർശിനി നടപ്പിലാക്കിയത്. ഇതിന്റെ ഫലമായി പ്രൈവറ്റ് മേഖലയിൽ ഉണ്ടാക്കുന്ന പ്രതിസന്ധി നേരത്തെ ബോധ്യപെടുത്തിയതാണ്.അന്ന് ഞങ്ങളെ ചേർത്തുപിടിക്കും എന്നാണ് പറഞ്ഞത്. അത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ദൈന്യംദിന ചെലവിന് ഉള്ള പണം പോലും ഇല്ല. ഇനിയും പരിഹാരം ആയില്ലങ്കിൽ 27ആം തീയതി മുതൽ നിരാഹാരം കിടക്കും. സമരത്തിൽ അസോസിയേഷനിലെ ആളുകൾക്ക് എന്തെങ്കിലും സംഭിച്ചാൽ കേരളത്തിലെ എല്ലാ സ്വകാര്യ ബസും നിശ്ചലമാകുമെന്നും അവർ പറഞ്ഞു.

ജീവിക്കാൻ വേണ്ടിയുള്ള സമരമാണിതെന്നും പ്രതിസന്ധി കാരണം ബസ് ഉടമകളുടെ കുടുംബങ്ങളിൽ ആരെങ്കിലും ഒരാൾ മരിച്ചാൽഞങ്ങളും ആത്മഹത്യ ചെയ്യുമെന്നും പ്രൈവറ്റ് ബസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് പറഞ്ഞു.സെക്രട്ടറിയേറ്റിന് മുൻപിൽ വന്നു ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൈയടി വാങ്ങാൻ ഒരോന്നു ചെയ്യുന്ന സർക്കാർ ഇത് കാണണമെന്നും വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും വ്യാപാര വ്യവസായിഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. സാധാരണക്കാർ ആശ്രയിക്കുന്ന പ്രൈവറ്റ് ബസിനെ തകർക്കരുത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )