ബാലസംഘം ആനക്കുളം മേഖല സമ്മേളനം പുളിയഞ്ചേരി പള്ളി യൂനിറ്റിൽ നടന്നു

ബാലസംഘം ആനക്കുളം മേഖല സമ്മേളനം പുളിയഞ്ചേരി പള്ളി യൂനിറ്റിൽ നടന്നു

  • സമ്മേളനം സ:കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു

പുളിയഞ്ചേരി:ബാലസംഘം ആനക്കുളം മേഖല സമ്മേളനം പുളിയഞ്ചേരി പള്ളി യൂനിറ്റിൽ നടന്നു. സമ്മേളനം സ:കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തലിനുശേഷം സാന്ദ്രിമ മനോജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖലസെക്രട്ടറി കുമാരി അനുനന്ദ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

കെ.കെ രാജീവൻ, നിജില പറവക്കൊടി , സി.ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ അഭിവാദ്യം ചെയ്തു. സ: കെ.ടി സിജേഷ് പുതിയകമ്മിറ്റി ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. സെക്രട്ടറി: അനുനന്ദ, പ്രസിഡണ്ട്: ഋത്വിൻ പ്രകാശ്, കൺവീനർ : വിജിത്ത്കുമാർ മാസ്റ്റർ, അക്കാദമിക് കൺവീനർ: കെ.കെ.രാജീവൻ,കോർഡിനേറ്റർ: ആര്യ.വി. മേഖലാ കൺവീനർ വിജിത്ത് കുമാർ സ്വാഗതം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )