
ബിഎംഡബ്ലിയു ബൈക്കിന്റെ ചാവി നഷ്ടപ്പെട്ടു
- സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്
കൊയിലാണ്ടി : ഗോവയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ യാത്രയ്ക്കാരന്റെ ബിഎംഡബ്ലിയു ബൈക്കിന്റെ ചാവി നഷ്ടപ്പെട്ടു. ഗോവൻ സ്വദേശി ഋഷഭ് എന്നയാളിന്റെ വാഹനത്തിന്റെ ചാവിയാണ് നഷ്ടപെട്ടത്. കൊയിലാണ്ടി എക്സ്ട്രാ സൂപ്പർ മാർക്കറ്റിന്റെ സമീപത്ത് ചായ കുടിക്കാനായി വാഹനം നിർത്തിയപ്പോഴാണ് ചാവി നഷ്ടപ്പെട്ടത്.

വാഹനത്തിന്റെ സമീപത്ത് നിന്നും ഒരു വ്യക്തി ചാവി എടുത്ത് കടന്നു കളയുന്നത് ശ്രദ്ധയിൽപെട്ടിട്ടുള്ളതായി വാഹനത്തിന്റെ സമീപത്തുണ്ടായിരുന്ന വ്യക്തി പറയുന്നു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കൊയിലാണ്ടി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചാവി കണ്ടു കിട്ടുന്നവർ 9822582898ൽ ബന്ധപ്പെടുക.
CATEGORIES News