ബിജെപി അപ്രതീക്ഷിത സീറ്റുകളിൽ അട്ടിമറി വിജയം നേടുമെന്നാണ് രാജീവ് ചന്ദ്രശേഖർ

ബിജെപി അപ്രതീക്ഷിത സീറ്റുകളിൽ അട്ടിമറി വിജയം നേടുമെന്നാണ് രാജീവ് ചന്ദ്രശേഖർ

  • ശക്തി കേന്ദ്രങ്ങളിൽ വിജയം ഉറപ്പെന്നും സംസ്ഥാന അധ്യക്ഷൻ പ്രതീക്ഷ പങ്കുവെച്ചു

തിരുവനന്തപുരം : നിയമസഭതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ബി ജെ പി കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന അവകാശവാദവുമായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ രംഗത്ത്. അപ്രതീക്ഷിത സീറ്റുകളിൽ അട്ടിമറി വിജയം നേടുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായം. ശക്തി കേന്ദ്രങ്ങളിൽ വിജയം ഉറപ്പെന്നും സംസ്ഥാന അധ്യക്ഷൻ പ്രതീക്ഷ പങ്കുവെച്ചു. കേരളത്തിലെ പകുതിയിലേറെ മണ്ഡലങ്ങളിൽ അതിശക്തമായ മത്സരം നടന്നതായാണ് വിലയിരുത്തുന്നത്.

എക്സിറ്റ്ഫലങ്ങളിലെല്ലാം ബി ജെ പിക്ക് സീറ്റുകൾ പ്രവചിക്കുന്നുണ്ട്. പാർട്ടിക്കായി മാസങ്ങളായി കഠിനാധ്വാനം ചെയ്ത പ്രവർത്തകരും താഴേത്തട്ടിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ഇതു ശരിവെയ്ക്കുന്നു. മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിയവർ ബി ജെ പിക്ക് പിന്തുണ നൽകിയെന്നുറപ്പാണ്. വലിയ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ കാത്തിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )