ബൈക്ക് മോഷ്ടാവ് പിടിയിൽ

ബൈക്ക് മോഷ്ടാവ് പിടിയിൽ

  • ഒളവണ്ണ സ്വദേശി പടിഞ്ഞാറ് വീട്ടിൽ നിഖിലിനെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്

മാവൂർ:ചെറൂപ്പ മാടാരിതാഴത്തിനടുത്തുവെച്ച് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.ഒളവണ്ണ സ്വദേശി പടിഞ്ഞാറ് വീട്ടിൽ നിഖിലിനെ യാണ് (33) മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

നവംബർ 22ന് ചെറൂപ്പ മാടാരിതാഴത്തെ മലബാർ ഹോളോബ്രിക്സ‌സ് കമ്പനിയുടെ അടുത്ത് നിർത്തിയിട്ട ചെറൂപ്പ സ്വദേശിയായ അനീഷിന്റെ ഹീറോ ഹോണ്ട സ്പെപ്ലെണ്ടർ മോട്ടോർ സൈക്കിളാണ് മോഷ്ടിച്ചത്.


മാവൂർ പൊലീസ് ഉടമയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിയെയും സൈബർസെല്ലുമായി ബന്ധപ്പെട്ട് ലൊക്കേഷനും മനസ്സിലാക്കുകയായിരുന്നു.

ഇന്നലെ കോഴിക്കോട് കോർട്ട് റോഡ് പരിസരത്തെത്തിയ പ്രതിയെ മാവൂർ എസ്ഐ സലിം മുട്ടത്തിന്റെ നേതൃത്വത്തിൽ എസ് സി പി ഒമാരായ പ്രമോദ്, മുഹമ്മദ്, ദിലീപ്, നിധീഷ്, സിപിഒ സജീവ് എന്നിവർ ചേർന്നാണ് പിടികൂടിയത് . പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്ത‌തിൽ കൂട്ടുപ്രതിയെ മന സ്സിലാക്കുകയും കൂട്ടുപ്രതിയുടെ വീടിന്റെ പിന്നിലുള്ള ഷെഡിൽനിന്ന് ബൈക്ക് മാവൂർ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. കൂട്ടുപ്രതിയ്ക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )