
ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പരീക്ഷയെഴുതുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവല്ല തോട്ടഭാഗം സ്വദേശി അക്ഷയ് നൽകിയ അപേക്ഷയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചു
വീൽചെയർ, വാക്കർ തുടങ്ങിയ സഹായ ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് പടികൾ കയറേണ്ട സാഹചര്യം ഒഴിവാക്കണമെന്നും പരീക്ഷാ മുറിയിലേക്കുള്ള പ്രവേശനം സുരക്ഷിതവും തടസ്സരഹിതവുമാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
തിരുവല്ല: ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പരീക്ഷയെഴുതുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവല്ല തോട്ടഭാഗം സ്വദേശി അക്ഷയ് നൽകിയ അപേക്ഷയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചു.ഇതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടക്കുന്ന വിവിധ പരീക്ഷകളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന CwSN (Children with Special Needs) വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്കായി സാധ്യമായ സാഹചര്യങ്ങളിൽ പരീക്ഷാ മുറി താഴത്തെ നിലയിൽ തന്നെ ക്രമീകരിക്കണമെന്നാണ് സർക്കുലറിലെ പ്രധാന നിർദേശം.

വീൽചെയർ, വാക്കർ തുടങ്ങിയ സഹായ ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് പടികൾ കയറേണ്ട സാഹചര്യം ഒഴിവാക്കണമെന്നും പരീക്ഷാ മുറിയിലേക്കുള്ള പ്രവേശനം സുരക്ഷിതവും തടസ്സരഹിതവുമാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. റാംപ്, തടസ്സരഹിതമായ പ്രവേശനപാത, അനുയോജ്യമായ ഇരിപ്പിടം, ആക്സസിബിൾ ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ ഉറപ്പാക്കണം.
