
പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റിയും കൊയിലാണ്ടി പബ്ലിക് ലൈബ്രറിയും ചേർന്ന് പുസ്തക ചർച്ച നടത്തി
കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി:പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റിയും കൊയിലാണ്ടി പബ്ലിക് ലൈബ്രറിയും ചേർന്ന് എ സുരേഷിൻ്റെ ‘കാവിപൂശിയെത്തുന്ന ഇരുട്ട്’ എന്ന പുസ്ത ചർച്ച നടത്തി. ബഹുസ്വരതയുടെ സാംസ്കാരിക മൂല്യം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.പു കസാ മേഖലാ പ്രസിഡൻ്റ് കെ ശ്രീനിവാസൻ അധ്യക്ഷനായി.

ഷാജി വലിയാറ്റിൽ പുസ്തകാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണു, മധു കിഴക്കയിൽ,ആർകെ ദീപ, ചേനോത്ത് ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. എ സുരേഷ് മറുമൊഴി നടത്തി.
പി കെ ഭരതൻ സ്വാഗതവും സി പി ആനന്ദൻ നന്ദിയും പറഞ്ഞു.
CATEGORIES News
