
മണ്ണ് മാറ്റാൻ നടപടിയില്ല; ജനങ്ങൾ ദുരിതത്തിൽ
- കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിൽ -കരിമ്പ്-പുന്നക്കടവ് റോഡരികിലാണ് നൂറ് കണക്കിന് ലോഡ് മണ്ണ് കൂട്ടിയിട്ടത്
മുക്കം:കരിങ്കൽ ക്വാറിയുടെ പ്രവർത്തനത്തിനായി മണ്ണു കൂട്ടിയിട്ടത് ജനങ്ങൾക്ക് ഭീഷണി. കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിൽ -കരിമ്പ്-പുന്നക്കടവ് റോഡരികിലാണ് നൂറ് കണക്കിന് ലോഡ് മണ്ണ് കൂട്ടിയിട്ടത്. പല തവണ വില്ലേജ് ഓഫിസർ, ജില്ല, കലക്ടർ, പഞ്ചായത്തധികൃതർ എന്നിവർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ക്വാറി വെയിസ്റ്റ് തൻ്റെ കൃഷിയിടത്തിലേക്ക് ഒഴുകി കൃഷി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയെന്നും നിരവധി നിബന്ധനകൾ മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചെങ്കിലും ഇതുവരെ അത്തരത്തിൽ ഒരു നടപടിയും ക്വാറി അധികൃതർ സ്വീകരിച്ചിട്ടില്ലെന്നും കർഷകർ പറയുന്നു.എന്നാൽ ക്വാറി അധികൃതർ പറയുന്നത് തങ്ങളുടെ സ്ഥലത്തു കൃഷി ആവശ്യത്തിനു മണ്ണിട്ടതാണെന്നും ഉടനെ അത് നിരത്തി കൃഷി ആരംഭിക്കുമെന്നുമാണ്
CATEGORIES News