
മനോജ്.കെ ജയൻ ശനിയാഴ്ചയെത്തുന്നു; ഒരിക്കൽ കൂടി മുചുകുന്നിൽ
- മനോജ്. കെ. ജയൻ്റെ അഭിനയ ജീവിതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ഷൂട്ടിന് സാക്ഷ്യം വഹിച്ച സ്ഥലം കൂടിയാണ് മുചുകുന്ന് കോട്ടയിൽ ക്ഷേത്രപരിസരം.
കൊയിലാണ്ടി: മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം പ്രസിദ്ധ സിനിമതാരം മനോജ്.കെ ജയൻ മുചുകുന്നിലെത്തുന്നു. മാർച്ച് ഒൻപതിന് രാവിലെ മുചുകുന്ന് കാേട്ട – കോവിലകം ക്ഷേത്രത്തിൽ പന്തൽ സമർപ്പണത്തിനാണ് അദ്ദേഹമെത്തുന്നത്. മനോജ്. കെ. ജയൻ്റെ അഭിനയ ജീവിതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ഷൂട്ടിന് സാക്ഷ്യം വഹിച്ച സ്ഥലം കൂടിയാണ് മുചുകുന്ന് കോട്ടയിൽ ക്ഷേത്രപരിസരം.
1992- ഹരിഹരൻ സംവിധാനം നിർവഹിച്ച സർഗം സിനിമയുടെ പ്രധാനലൊക്കേഷൻ കോട്ടയിൽ ക്ഷേത്രക്കുളവും പരിസരവും. മനോജ്. കെ. ജയൻ്റെ അഭിനയ ജീവിതത്തെ അടയാളപ്പെടുത്തിയത് ഈ സിനിമയിലെ കുട്ടൻതമ്പുരാൻ എന്ന കഥാപാത്രമാണ്. പൂർവീകരുടെ സുകൃതമെന്ന് വിശേഷിപ്പിക്കാവുന്ന ക്ഷേത്രക്കുളത്തിൻ്റെ ദൃശ്യഭംഗി സിനിമയിലും നന്നായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സിനിമ ഹിറ്റായി മാറിയതിന് പിന്നാലെ ഹൃസ്വ ചിത്രങ്ങൾ, സീരിയലുകൾ, സേവ് ദ ഡേറ്റ് തുടങ്ങിയവ ചിത്രീകരിക്കാനായി ധാരാളം ആളുകൾ ഇവിടേക്കെത്താറുണ്ട്.