മയക്കുമരുന്ന് വിൽപനയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അധ്യാപിക അറസ്റ്റിൽ

മയക്കുമരുന്ന് വിൽപനയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അധ്യാപിക അറസ്റ്റിൽ

  • കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് അറസ്റ്റിലായത്.

കോഴിക്കോട്: മയക്കുമരുന്ന് വിൽപനയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അധ്യാപിക അറസ്റ്റിൽ. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് അറസ്റ്റിലായത്. വടകര പൊലീസിന്റേതാണ് നടപടി.കാവ്യയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ലഹരിപ്പണമാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. പണം അക്കൗണ്ടിൽ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

സഫ്വാൻ എന്നയാളെ എംഡിഎംഎയുമായി പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ കീർത്തനയുടെ അക്കൗണ്ടിലേക്ക് ലഹരിപ്പണം പണം എത്തുന്നതായി കണ്ടെത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )