
മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
- ഒക്ടോബർ ഒന്ന് മുതലാണ് തീരുവ പ്രാബല്യത്തിൽ വരിക
വാഷിംങ്ങ്ടൺ:അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒക്ടോബർ ഒന്ന് മുതലാണ് തീരുവ പ്രാബല്യത്തിൽ വരിക. ബ്രാൻഡഡ്, പേറ്റൻ്റഡ് മരുന്നുകൾക്കാണ് തീരുവ ഏർപ്പെടുത്തിയത്. യുഎസിലേക്ക് വൻതോതിൽ മരുന്നുകൾ കയറ്റി അയയ്ക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയെയാകും ഈ നീക്കം ഏറ്റവുമധികം ബാധിക്കുക.

അമേരിക്കയിൽ ഉൽപാദന യൂണിറ്റ് സ്ഥാപിക്കാത്ത കമ്പനികൾക്കാണ് തീരുവയെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് വിശദീകരിക്കുന്നു. അതേസമയം, അമേരിക്കയിൽ ഇതിനകം ഉൽപാദന പ്ലാന്റ്റ് നിർമാണം ആരംഭിച്ച കമ്പനികൾക്ക് തീരുവ ബാധകമല്ലെന്നും കുറിപ്പ് വ്യക്തമാക്കുന്നു.
CATEGORIES News
