മലപ്പുറത്ത് ട്രെയിൻ ഓടിക്കൊണ്ടിരിക്കെ ട്രാക്കിലേക്ക് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു

മലപ്പുറത്ത് ട്രെയിൻ ഓടിക്കൊണ്ടിരിക്കെ ട്രാക്കിലേക്ക് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു

  • നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ മൂന്ന് മണിക്ക് പുറപ്പെട്ട മെമു ട്രെയിൻ തുവ്വൂർ മേഖലയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

മലപ്പുറം : ജില്ലയിലെ തുവ്വൂരിൽ റെയിൽവേ ട്രാക്കിലേക്ക് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. നിലമ്പൂർ-ഷൊർണൂർ പാതയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെയാണ് പാതയ്ക്ക് മുകളിലുള്ള സംരക്ഷണ ഭിത്തി തകർന്നു വീണത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ മൂന്ന് മണിക്ക് പുറപ്പെട്ട മെമു ട്രെയിൻ തുവ്വൂർ മേഖലയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

തുവ്വൂർ കമാനം മേൽപാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം ട്രെയിനിന് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. പാണ്ടിക്കാട് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് പോകുന്ന റോഡിനോട് ചേർന്ന് നിർമ്മിച്ച ഭിത്തിയാണ് തകർന്നത്. ട്രെയിൻ കടന്നുപോകുന്ന സമയത്താണ് മണ്ണും കല്ലും താഴേക്ക് പതിച്ചതെങ്കിലും യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )