മലയാള ഭാഷാബിൽ നിയമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തയ്യാറാക്കിയ ഭീമ ഹർജിയിൽ ഒപ്പുവെച്ചു

മലയാള ഭാഷാബിൽ നിയമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തയ്യാറാക്കിയ ഭീമ ഹർജിയിൽ ഒപ്പുവെച്ചു

  • ഫെബ്രുവരി 18 ന് ബുധനാഴ്ച വൈകിട്ട് നാല് മണി മുതൽ മേപ്പയ്യൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ഒപ്പുശേഖരണ പരിപാടി നടക്കുമെന്ന് മലയാള ഐക്യവേദി ജില്ലാ കൺവീനർ പദ്മൻ കാരയാട് അറിയിച്ചു.

പേരാമ്പ്ര :കേരളനിയമസഭ 2015 ൽ പാസാക്കിയ മലയാള ഭാഷാബിൽ10 വർഷത്തിന് ശേഷം കാരണമൊന്നും പറയാതെ രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയച്ചതിന് ശേഷം 2025 ൽ വീണ്ടും നിയമസഭ, ജനാധിപത്യപരമായ രീതിയിൽ , ഫെഡറൽ സംവിധാനത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന വിധം, ഭാഷാ ന്യൂനപക്ഷവിഭാഗങ്ങളെ പരിഗണിച്ചുകൊണ്ട് പുതിയ ഭാഷാബിൽ പാസാക്കി ഗവർണർക്ക് അയച്ചിരിക്കുകയാണ്.ബിൽ ഒപ്പിട്ട് പാസ്സാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
മലയാള ഐക്യവേദിയുടെ നേതൃത്വത്തിൽ ഗവർണർക്ക് ,ലോക മാതൃഭാഷാദിനത്തിൽ നൽകുന്ന ഭീമഹർജിയിൽ ഒപ്പിട്ടുകൊണ്ട് കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ഭാഷാബിൽ വിഷയത്തിൽ കൂടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

സബർമതിപേരാമ്പ്രയിൽ നടന്നപ്രശസ്ത ഗാനരചയിതാവ് രമേശ് കാവിലിൻ്റെ ‘ഷ്ടം ‘
എന്ന പുസ്തക പ്രകാശനച്ചടങ്ങിൽ കഥാകൃത്ത് സർവ്വശ്രീ, വി. ആർ. സുധീഷ്,നാടകകൃത്ത് രാജൻ തിരുവോത്ത്,കവികളായ രമേശ് കാവിൽ,രാധാകൃഷ്ണൻ എടച്ചേരി, അഷ്റഫ് കല്ലോട്, പി. ആർ. രതീഷ്, നാടകപ്രവർത്തകരായ പ്രദീപ് കുമാർ കാവുന്തറ, രാജീവൻ മമ്മിളി, മുഹമ്മദ് എരവട്ടൂർ,സത്യൻ മുദ്ര,പ്രദീപ് മുദ്ര, ആംസിസ് മുഹമ്മദ്, കരുണാകരൻ പേരാമ്പ്ര,എൻ. കെ. എടക്കയിൽ,ശ്രീധരൻ നൊച്ചാട്,ശ്രുതി വൈശാഖ്, സുബീഷ് ടി.,ഗായകരായ .അജയ് ഗോപാൽ,ദേവദാസ് പേരാമ്പ്ര, ഉൾപ്പെടെ കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലുള്ള ഒട്ടേറെപ്പേർ മലയാള ഭാഷാബിൽ നിയമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തയ്യാറാക്കിയ ഭീമ ഹർജിയിൽ ഒപ്പുവെച്ചു.ഫെബ്രുവരി 18 ന് ബുധനാഴ്ച വൈകിട്ട് നാല് മണി മുതൽ മേപ്പയ്യൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ഒപ്പുശേഖരണ പരിപാടി നടക്കുമെന്ന് മലയാള ഐക്യവേദി ജില്ലാ കൺവീനർ പദ്മൻ കാരയാട് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )