മലാപ്പറമ്പ് – വെങ്ങളം  ആറുവരി തുറക്കാൻ ഒരുങ്ങുന്നു

മലാപ്പറമ്പ് – വെങ്ങളം ആറുവരി തുറക്കാൻ ഒരുങ്ങുന്നു

  • വെങ്ങളം-പൂളാടിക്കുന്ന് റീച്ച് പൂർത്തിയാക്കി രണ്ടാഴ്ച‌ മുമ്പ് തുറന്നു കൊടുത്തിരുന്നു

വെങ്ങളം: ദേശീയപാത 66ന്റെ മലാപ്പറമ്പ്-വെങ്ങളം വരെ പ്രവൃത്തി പൂർത്തിയായി. ആറു വരിയും മൂന്നു ദിവസത്തിനുള്ളിൽ തുറക്കും. വെങ്ങളം-പൂളാടിക്കുന്ന് റീച്ച് പൂർത്തിയാക്കി രണ്ടാഴ്ച‌ മുമ്പ് തുറന്നു കൊടുത്തിരുന്നു.
മലാപ്പറമ്പ് മുതൽ വെങ്ങളം വരെയുള്ള വലിയ റീച്ചിൽ മാളിക്കടവ് മേൽപാലത്തിന്റെ മുക ൾഭാഗത്തെയും തടമ്പാട്ടുതാഴം ഭാഗത്തെ മേ ൽപാലത്തിന്റെയും ഒരുഭാഗത്തെ അപ്രോച്ച് സ്ലാബിന്റെ കോൺക്രീറ്റ് നിർമാണം ഒരാഴ്ച വൈകിയതാണ് തുറന്നുകൊടുക്കൽ കുറച്ചു ദിവസം നീണ്ടത്.

മലാപ്പറമ്പ്-വേങ്ങേരി ഭാഗത്ത് ദേശീയപാത യിൽ മൂന്നുവരി ഗതാഗതത്തിന് തുറന്നുകൊ ടുത്തിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )