മഴയിൽ വീട് തകർന്നു

മഴയിൽ വീട് തകർന്നു

  • ഇവിടെ താമസി ച്ചിരുന്നത് ഭാര്യയും മകനും സഹോദരിയുമടങ്ങുന്ന കുടുംബമാണ്

മാവൂർ :കനത്ത മഴയിൽ വീട് തകർന്നു. ചൊവ്വാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് വീട് തകർന്നത്. പെരുവയൽ ഗ്രാമപ്പഞ്ചായത്തിലെ 5-ാം വാർഡ് പരിയങ്ങാട് പുത്തൻപറമ്പത്ത് ജയകുമാറിന്റെ വീടാണ് തകർന്നു വീണത്. ഈ സമയത്ത് വീട്ടിൽ ആരു മില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഇവിടെ താമസി ച്ചിരുന്നത് ഭാര്യയും മകനും സഹോദരിയുമടങ്ങുന്ന കുടുംബമാണ്. ജയകുമാറും ഭാര്യ യും മകനും ആശുപത്രിയിലും സഹോദരി ജോലിക്കും പോയ സമയത്താണ് ഇത് സംഭവിച്ചത്.

പെരുവയൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സുബിത തോട്ടാഞ്ചേരി, പെരുവയൽ വില്ലേജ് ഓഫീസർ സുബീഷ്, ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് പാലാട്ട്, വാർഡംഗം രാജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )