
മഹാകവി ഉള്ളൂർ പുരസ്കാരങ്ങൾ സമ്മാനിച്ചു
- അധികാരത്തെ സാഹിത്യത്തിനും സാംസ്ക്കാരികപ്രവർത്തനങ്ങൾക്കും അനുഗുണമായി പരിവർത്തിപ്പിക്കാൻ ഉള്ളൂരിന് കഴിഞ്ഞു- കെ.പി.രാമനുണ്ണി
കോഴിക്കോട് :മഹാകവി ഉള്ളൂരിന്റെ 147-ാം ജന്മദിനത്തോടനുബന്ധിച്ച് മഹാകവി ഉള്ളൂർസ്മാരകസമിതി റിസർച്ച് ഫൗണ്ടേഷൻ കൈരളിവേദിഹാളിൽ അനുസ്മരണസമ്മേളനവും പുരസ്കാരസമർപ്പണച്ചടങ്ങും നടത്തി.സാ ഹിത്യകാരൻ കെ.പി. രാമനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു.
അധികാരസ്ഥാനത്തിരുന്ന എഴുത്തുകാരനായിരുന്നു ഉള്ളൂരെന്നും, അധികാരത്തെ സാഹിത്യത്തിനും സാംസ്ക്കാരികപ്രവർത്തനങ്ങൾക്കും അനുഗുണമായി പരിവർത്തിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും കെ.പി.രാമനുണ്ണി പറഞ്ഞു.
ലക്ഷ്മി വാകയാട് (സമഗ്രസം ഭാവന), ടി. സുരേഷ് ബാബു (കവിത), സാബി തെക്കേപ്പുറം (നോവൽ), ഷസ്ലി വരുവോറ (ചെറുകഥ) എന്നിവർക്ക് കവി പി.പി. ശ്രീധരനുണ്ണി ഉള്ളൂർ എന്നിവർക്ക് പുരസ്ക്കാരങ്ങൾ സമർപ്പിച്ചു. ചടങ്ങിൽ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷതവഹിച്ചു. പി.ആർ. നാഥൻ, എം.വി. കുഞ്ഞാമു, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഡോ. ഇ.കെ. ഗോവിന്ദവർമരാജ, സണ്ണിജോസഫ്, അൻവർ കുനിമൽ, പി. അനിൽ ബാബു എന്നി വർ സംസാരിച്ചു.