
മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു
- 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ
മുംബൈ:മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് റിപ്പോർട്ട് ചെയ്തു. നാഗ്‌പൂരിൽ രണ്ട് കുട്ടികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ.കുട്ടികളെ ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരണം. കുട്ടികൾ ആശുപത്രി വിട്ടുവെന്നും വീട്ടിൽ നിരീക്ഷണത്തിലാണെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.