
മാലിന്യ പ്ലാന്റിൽ നിന്ന് ദുർഗന്ധം; നാട്ടുകാർ റോഡ് ഉപരോധിച്ചു
- ഫാക്‌ടറിയിൽ നിന്നുള്ള മലിന ജലം സമീപത്തുള്ള പുഴയിലേക്ക് ഒഴുക്കി ശുദ്ധജല സ്രോതസ്സുകൾ പോലും മലിനമാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു
കൂടത്തായി:കോഴി മാലിന്യ സംസ്കരണ പ്ലാൻ്റിൽ നിന്ന് ദുർഗന്ധം കൂടിയതിനെ തുടർന്ന് നാട്ടുകാർ രാത്രി സംസ്‌ഥാന പാത ഉപരോധിച്ചു. അമ്പായത്തോട്ടിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധം മൂലം വീട്ടിൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് സംസ്‌ഥാന പാത ഉപരോധിച്ചത്. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ താമരശ്ശേരി മുക്കം സംസ്ഥാന പാതയിലെ കൂടത്തായി പാലത്തിൽ സംസ്‌ഥാന പാത ഉപരോധിച്ചത്.

സ്ഥലത്ത് എത്തിയ താമരശ്ശേരി പൊലീസ് പ്ലാന്റ് നടത്തിപ്പുകാരെയും മറ്റും വിളിച്ച് വരുത്തി പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് രാത്രി 12.20 ഓടെ ഉപരോധം താൽക്കാലികമായി നിർത്തി. ഫാക്‌ടറിയിൽ നിന്നുള്ള മലിന ജലം സമീപത്തുള്ള പുഴയിലേക്ക് ഒഴുക്കി ശുദ്ധജല സ്രോതസ്സുകൾ പോലും മലിനമാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.
CATEGORIES News