
മാവൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണി മുടക്ക്
- ജീവനക്കാരുടെ പരാതിയിൽ മാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്
കോഴിക്കോട്: മാവൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണി മുടക്ക്. ബുധനാഴ്ച രാത്രി മാവൂർ വഴി പോകുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരെ നാട്ടുകാർ മർദ്ദിച്ചു എന്ന് ആരോപിച്ചാണ് മിന്നൽ പണിമുടക്ക്. മർദ്ദിച്ചവർക്കെതിരേ നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് ബസ് ജീവനക്കാർ അറിയിച്ചു.പരിക്കേറ്റ ബസ് ജീവനക്കാരും നാട്ടുകാരും ആശുപത്രിയിൽ ചികിത്സയിലാണ്.

ജീവനക്കാരുടെ പരാതിയിൽ മാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്. മാവൂർ വഴി കോഴിക്കോട്, കുന്ദമംഗലം, മുക്കം, കൊടുവള്ളി, മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും പോകുന്ന മുഴുവൻ ബസ്സുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

CATEGORIES News