മാസപ്പടി കേസ്; അന്വേഷണം പ്രഖ്യാപിക്കുന്നതിൽ തീരുമാനം ഉടൻ

മാസപ്പടി കേസ്; അന്വേഷണം പ്രഖ്യാപിക്കുന്നതിൽ തീരുമാനം ഉടൻ

  • മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം

തിരുവനന്തപുരം: മാസപ്പടി കേസിലെ തട്ടിപ്പിൽ അന്വേഷണം പ്രഖ്യാപിക്കുന്നതിൽ തീരുമാനം ഉടൻ. എജി നൽകിയ നിയമോപദേശം സർക്കാർ വിശദമായി പരിശോധിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം. ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്നാണ് നിയമോപദേശം.

കൂടുതൽ പരിശോധന ആവശ്യമെങ്കിൽ പ്രാഥമിക അന്വേഷണംനടത്താമെന്നും എജി വ്യക്തമാക്കിയിട്ടുണ്ട്. ഏതന്വേഷണമാണ് വേണ്ടതെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും എജി നിർദേശിച്ചിരുന്നു. കേസിൽ വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിന് സാധ്യത. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നാണ് ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )