
മിൽമ പാൽ വില വർധന : ഇന്ന് തീരുമാനമുണ്ടാകും
- ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ച് പാലിൻ്റെ വില 56 രൂപ ആക്കാനാണ് നിലവിലെ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മിൽമയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും. ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ച് പാലിൻ്റെ വില 56 രൂപ ആക്കാനാണ് നിലവിലെ തീരുമാനം.

ഇന്ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ഇതിന് അംഗീകാരം നൽകുന്നതോടെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. വില വർധനവിന് നേരത്തെ തന്നെ സർക്കാർ അനുമതി നൽകിയിരുന്നു. പുതിയ വില വർധനവ് നടപ്പിലാകുന്നതോടെ കർഷകന് ലിറ്ററിന് 3.3 മമ രൂപ (ഏകദേശം 3.35 രൂപ) ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം നടത്തിയിരിക്കുന്നത്.
CATEGORIES News
