മുഖ്യമന്ത്രി ആരാകണം എന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ; ചാടിവീണ് അഭിപ്രായം പറയുന്നത് ശരിയല്ല; മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി ആരാകണം എന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ; ചാടിവീണ് അഭിപ്രായം പറയുന്നത് ശരിയല്ല; മുഹമ്മദ് റിയാസ്

  • തെരഞ്ഞെടുപ്പ് പരാജയത്തിൽ ഗൗരവമേറിയ പരിശോധനകൾ ആരംഭിച്ചു

തിരുവനന്തപുരം: ജനവിധി യുഡിഎഫിന് അനുകൂലമാണെന്നും അത് അംഗീകരിക്കുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളിൽ ഇതാ കിട്ടിപ്പോയ് എന്ന് പറഞ്ഞ് ചാടിവീണ് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും യുഡിഎഫ് ഭരിക്കണമെന്ന് ജനം തീരുമാനിച്ചു, മുഖ്യമന്ത്രി ആരാകണം എന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി ആരായാലും എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയത്തിൽ ഗൗരവമേറിയ പരിശോധനകൾ ആരംഭിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് സമയമെടുത്ത് കാര്യങ്ങൾ ചർച്ച ചെയ്തു. എല്ലാ ഘടകങ്ങളിലെയും സഖാക്കളുടെ അഭിപ്രായം കേൾക്കും. സിപിഐഎം നാടിന്റെ പ്രതീക്ഷയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )