
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ
- മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ നൽകാനും പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം : തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ നൽകാനും പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഓൺലൈനായി നടന്ന യോഗത്തിന് ശേഷം മന്ത്രിമാരായ കെ രാജൻ, വി എൻ വാസവൻ, ആർ ബിന്ദു, എം ബി രാജേഷ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ അറിയിച്ചിരിക്കുന്നത്.

പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും അപകടം നടന്നയിടത്തേക്ക് ഇന്നലെ പോകാനിടയുള്ള ആരെയെങ്കിലും കാണാതായി എന്ന് തോന്നിയാൽ ഒരു മടിയും കൂടാതെ ഉടനടി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്ന് മന്ത്രി കെ രാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
CATEGORIES News
