
മുൻ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
- അനുശോചനയോഗം കൊയിലാണ്ടി നഗരസഭാ ചെയർമാൻ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :പൂർവ വിദ്യാർത്ഥികൂടിയായ മുൻ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ്റെ നിര്യാണത്തിൽ കൊയിലാണ്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അനുശോചനം രേഖപ്പെടുത്തി. അനുശോചനയോഗം കൊയിലാണ്ടി നഗരസഭാ ചെയർമാൻ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് എ.സജീവ്കുമാർ അധ്യക്ഷത വഹിച്ചു. എം.ജി .ബൽരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എൻ വി പ്രദീപ് (പ്രിൻസിപ്പൽ), ഹെഡ്മിസ്ട്രസ് ഷജിത, നവീന എം, എൻ.വി വൽസൻ , ഹാരിസ് ബാഫക്കി തങ്ങൾ , അഡ്വ. സുനിൽമോഹൻ, സി. ജയരാജ് , എൻ.വി ബിജു , ആർ.കെ. ദീപ , ശ്രീലാൽ പെരുവട്ടൂർ , പ്രിയ എന്നിവർ പ്രസംഗിച്ചു.
CATEGORIES News
