
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- ക്യാമ്പ് ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി :സിപിഐ കൊയിലാണ്ടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് ചാത്തോത്ത് ശ്രീധരൻ നായർ ദിനത്തിൽ കൊയിലാണ്ടി ഹാർബറിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ ചിന്നൻ അധ്യക്ഷനായിരുന്നു. ടി ജി രാജേന്ദ്രൻ, ഇ കെ അജിത്ത്, സുനിൽ മോഹൻ, രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു. ജനറൽ മെഡിസിൻ, ഓർത്തോ , നേത്രരോഗ, ചർമ്മ രോഗ വിഭാഗങ്ങളിൽ ഡോക്ടർമാർ രോഗനിർണയം നടത്തി. മൊബൈൽ ദന്ത ക്ലിനിക്കിൻ്റെ സേവനവും ലഭ്യമാക്കി.
ആവശ്യമുള്ളവർക്ക് മരുന്ന് വിതരണവും നടന്നു.
CATEGORIES News