
മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന് എസ്ഐടി കണ്ടെത്തൽ
- സർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് കരാറിൽ ഒപ്പിട്ടുവെന്നും അനുമതിയില്ലാതെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെ സാക്ഷിയാക്കിയെന്നുമാണ് എസ്ഐടി കണ്ടെത്തിയത്
തിരുവനന്തപുരം : മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന് എസ്ഐടിയുടെ കണ്ടെത്തൽ. സർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് കരാറിൽ ഒപ്പിട്ടുവെന്നും അനുമതിയില്ലാതെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെ സാക്ഷിയാക്കിയെന്നുമാണ് എസ്ഐടി കണ്ടെത്തിയത്. കായിക മന്ത്രിയായിരുന്ന വി. അബ്ദുറഹിമാന്റെ ഇ-മെയിൽ ഇടപാടുകൾക്കായി ഉപയോഗിച്ചു.

ആദ്യത്തെ സ്പോൺസർമാരെ ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്നും എസ്ഐടി സംശയിക്കുന്നു. കേസിൽ വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണമുണ്ടായേക്കും. എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ചുമത്തി കേസെടുക്കാമെന്ന ശുപാർശയാണ് ഇപ്പോൾ സംസ്ഥാന പോലീസ് മേധാവിക്ക് എസ്ഐടിക്ക് കൈമാറുന്നത്.
CATEGORIES News
