യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗ് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് മുതിർന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി

യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗ് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് മുതിർന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി

  • മുഖ്യമന്ത്രിയുടെ മേൽ ലീഗ് സമ്മർദ്ദം ചെലുത്തുന്നു എന്ന തരത്തിൽ നടക്കുന്ന ചർച്ചകൾ ഇനി അവസാനിപ്പിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

തിരുവനന്തപുരം :വരാനിരിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗ് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് മുതിർന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ലീഗിന് എത്ര മന്ത്രിമാർ ഉണ്ടാകുമെന്ന കാര്യത്തിൽ തിരുവനന്തപുരത്ത് വെച്ച് ചർച്ചകൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മേൽ ലീഗ് സമ്മർദ്ദം ചെലുത്തുന്നു എന്ന തരത്തിൽ നടക്കുന്ന ചർച്ചകൾ ഇനി അവസാനിപ്പിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മൊത്തത്തിൽ യുഡിഎഫ് ആണ് തീരുമാനിക്കേണ്ടതെന്നും, മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചകളിൽ യാതൊരുവിധ അലോസരങ്ങളും ഉണ്ടാകില്ലെന്നും എല്ലാം വളരെ രമ്യമായ അന്തരീക്ഷത്തിൽ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി. ജനവിധിയെ ഒട്ടും ഇടിച്ചുതാഴ്ത്താത്ത രീതിയിലായിരിക്കും മുന്നോട്ടുള്ള നീക്കങ്ങളെന്നും, ലീഗിൻ്റെ സമ്മർദ്ദമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )