
എൽപിഎസ്ടി സമര പന്തൽ പൊളിച്ചുനീക്കിയഅതേ സ്ഥലത്ത് പുതിയ പന്തൽ കെട്ടി ഡിവൈഎഫ്ഐ
വളർമതിക്ക് പിന്നാലെ കാസർഗോഡ്സ്വദേശി എം.ജയകൃഷ്ണൻ അനിശ്ചിതകാല നിരാഹാരം തുടങ്ങി.
തിരുവനന്തപുരം : ഇന്നലെ രാത്രി നടന്ന നാടകീയ സംഭവങ്ങൾക്ക് പിന്നാലെ സമരം ശക്തമാക്കാൻ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്.വളർമതിക്ക് പിന്നാലെ കാസർഗോഡ്സ്വദേശി എം.ജയകൃഷ്ണൻ അനിശ്ചിതകാല നിരാഹാരം തുടങ്ങി.സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തൽ ഇന്നലെ രാത്രി പോലീസ്
പൊളിച്ചുനീക്കിയതിന് പിന്നാലെ അതേ സ്ഥലത്ത് ഡിവൈഎഫ്ഐ
പ്രവർത്തകർ പുതിയ പന്തൽ കെട്ടി.ഡിവൈഎഫ്ഐയും യുവമോർച്ചയും
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്ഉദ്യോഗാർഥികൾക്കൊപ്പം സമരപ്പന്തലിൽ തുടരുകയാണ്.

സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഇരു യുവജന സംഘടനകളും
സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.ദിവസമായി നിരാഹാര സമരം തുടരുകയായിരുന്ന വളർമതി നിലവിൽ മെഡിക്കൽ ഐസിയുവിൽ ചികിത്സയിലാണ്. എന്നാൽ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റാതെ ചികിത്സ വേണ്ടെന്ന് നിലപാടിലാണ് വളർമതി.സമരപ്പന്തൽ പൊളിച്ചുനീക്കിയ പോലീസ് നടപടിക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന മറ്റൊരു സമരക്കാർക്കെതിരെയും ഇത്രയും കടുത്ത നടപടി ഉണ്ടായിട്ടില്ലെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. സമരപ്പന്തൽ പൊളിച്ചതിനു പിന്നാലെ ഡിവൈഎഫ്ഐ സ്ഥാപിച്ച താൽക്കാലിക പന്തലും പോലീസ് പൊളിച്ചു നീക്കാൻ മുതിർന്നതോടെ ഇന്നലെ നേരിയ സംഘർഷമുണ്ടായി. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ റോഡരികിലെ കോൺഗ്രസ് ഫ്ലക്സുകൾ തകർത്തു.
